വർക്കല: വർക്കല നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗവ്യാപനത്തിന്റെ തോത് ദിനംപ്രതി വർദ്ധിച്ചു വരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. വെള്ളിയാഴ്ചത്തെ കണക്ക് പ്രകാരം വർക്കല നഗരസഭയിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 15.62 ശതമാനമാണ്. 15 പേർക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. നിലവിൽ 141 രോഗികളാണ് നഗരസഭ പ്രദേശത്തുള്ളത്. 71 പേർ വീടുകളിലും, 56 പേർ സി.എഫ്.എൽ.ടി.സികളിലും, 12 പേർ ആശുപത്രിയിലും, 2 പേർ ഡി.സി.സികളിലും ചികിത്സയിൽ കഴിയുന്നു. 471ക്വാറന്റൈനിലും.
വെള്ളിയാഴ്ച വർക്കല താലൂക്ക് ആശുപത്രിയിൽ 36 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റും, 60 പേർക്ക് ആന്റിജൻ ടെസ്റ്റും നടത്തി. 201 പേർക്ക് വാക്സിനേഷൻ നൽകി. 30 പേർ രോഗമുക്തരായി. വർക്കലയിലെ വ്യാപാരികൾക്കും ജീവനക്കാർക്കും നടത്തിയ ആന്റിജൻ ടെസ്റ്റിൽ 248 പേരെയാണ് പരിശോധിച്ചത്. ഇവരിൽ 4 പേർക്ക് രോഗം സ്ഥിരീകരിച്ചു. വർക്കല നഗരസഭയിലെ 5 വാർഡുകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. വിളകുളം വാർഡിൽ 11, എം.ജി കോളനി 27, ടീച്ചേഴ്സ് കോളനി 14, പണയിൽ 10, മൈതാനം 12. ഇതുവരെ 16,544 പേരാണ് നഗരസഭാ പ്രദേശത്ത് വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ളത്. വർക്കല നഗരസഭ സി. കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.