v

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രം നാലാം സെമസ്​റ്റർ ബി.എസ്‌സി മാത്തമാ​റ്റിക്സ്, ബി.ബി.എ., ബി.സി.എ, ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷകൾ യഥാക്രമം ജൂൺ 29, ജൂലായ് ഒന്ന് തീയതികളിൽ ഉച്ചയ്ക്ക് 1.30 മുതൽ 4.30 വരെ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിന് മാ​റ്റമില്ല.

ജനുവരിയിൽ നടത്തിയ നാലാം സെമസ്​റ്റർ ആന്വൽ സ്‌കീം എം.എ. ഇംഗ്ലീഷ്, ഇക്കണോമിക്സ് (വിദൂരവിദ്യാഭ്യാസം - 2018 അഡ്മിഷൻ, സപ്ലിമെന്ററി 2017 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ വൈവ - വോസി യഥാക്രമം ജൂൺ 30നും, ജൂലായ് അഞ്ച് മുതലും വിദൂരവിദ്യാഭ്യാസം കാര്യവട്ടം കേന്ദ്രത്തിൽ ആരംഭിക്കും.

ഏഴ്, നാല്, അഞ്ച്, മൂന്ന്, രണ്ട് സെമസ്​റ്റർ ബി.ഡെസ്സ്. പരീക്ഷകൾ ജൂലായ് 5 മുതൽ നടക്കും.

രണ്ടാം സെമസ്​റ്റർ എം.ബി.എ. ഏപ്രിൽ 2020, നാലാം സെമസ്​റ്റർ എം.ബി.എ. ജൂലായ് 2020 സ്‌പെഷ്യൽ എക്സാമിനേഷൻ യഥാക്രമം ജൂലായ് അഞ്ചിനും ആറിനും ആരംഭിക്കും. സ്‌പെഷ്യൽ എക്സാമിനേഷന് അപേക്ഷിച്ച വിദ്യാർത്ഥികൾ ഹാൾടിക്ക​റ്റുമായി അതതു സെന്ററുകളിൽ പരീക്ഷ എഴുതണം. സബ്‌സെന്റർ അനുവദിക്കില്ല.