aituc

പാറശാല: മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പൊഴിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കടൽ കുത്തകവത്കരിക്കുന്ന ബ്ലൂ ഇക്കോണമി നയരേഖക്കെതിരെയുള്ള കടൽ സംരക്ഷണസമരം എ.ഐ.ടി.യു.സി നേതാവ് എൽ.ശശികുമാർ ഉദ്ഘാടനം ചെയ്തു. കാരോട് മുൻ പഞ്ചായത്ത്‌ പ്രസിഡന്റും പുതുശേരി വാർഡ് മെമ്പറുമായ ബി.അനിത കടൽ സംരക്ഷണ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സി.പി.ഐ കാരോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡോ.എസ്.ശശിധരൻ, കുളത്തൂർ പഞ്ചായത്ത്‌ മുൻ വാർഡ് മെമ്പർ ക്രിസ്റ്റടിമ, മുടിപ്പുര സുരേഷ്, പുതുശേരി പി.ജി.സുരേഷ് കുമാർ, മണിയൻ, വിജയൻ, ജഗൻ, സർജിൻ, അഷറഫ്, ജാസ്മിൻ, ജോൺ എന്നിവർ പങ്കെടുത്തു.

caption: മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പൊഴിയൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കടൽ സംരക്ഷണ സമരം എ.ഐ.ടി.യു.സി നേതാവ് എൽ.ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു.