-covid

തിരുവനന്തപുരം: ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗണായതിനാൽ നഗരത്തിൽ കർശന നിയന്ത്രണങ്ങൾ
ഏർപ്പെടുത്തി. മെഡിക്കൽ സ്റ്റോറുകൾ, പാൽ, പച്ചക്കറി, അവശ്യഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ തുറക്കാൻ പാടുള്ളൂ. നഗരാതിർത്തി പ്രദേശങ്ങളിൽ പൊലീസ് ബാരിക്കേഡുവച്ച് കർശനപരിശോധന നടത്തും. നഗരത്തിലെ എല്ലാ സ്റ്റേഷൻ പരിധികളിലുമുള്ള പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് 70 ചെക്കിംഗ് പോയിന്റുകളും ക്രമീകരിച്ചിട്ടുണ്ട്.