ബാലരാമപുരം: കേരള മലയാളം കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ പൂവച്ചൽ ഖാദർ, പാറശാല പൊന്നമ്മാൾ, രമേശൻ നായർ എന്നിവരെ അനുസ്‌മരിച്ചു. ഓൺലൈനായി സംഘടിപ്പിച്ച അനുസ്‌മരണം സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കൂതാളി ഷാജി,​ ബാലരാമപുരം അൽഫോൺസ്,​ ഡോ.ഗിന്നസ് മാടസ്വാമി,​ ഡോ. റൂബിൻ മേരി,​ തിരുമല ശിവൻകുട്ടി,​ മുൻഷി ഹരീന്ദ്രൻ,​ വിമൽമിത്ര രാജേഷ്,​ നെയ്യാറ്റിൻകര ചന്ദ്രശേഖരൻ നായർ,​ ബൈജു,​ ബീനാ സുദർശനൻ,​ പൂജപ്പുര ജി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.