തിരുവനന്തപുരം: അഞ്ചു നാളത്തെ ഇളവിന് ശേഷം ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്‌ഡൗണാണ്. കൊവിഡ് പ്രതിദിന വ്യാപനത്തോത് 10 ശതമാനത്തിൽ നിന്ന് താഴാത്തതിനാൽ കർശന നിയന്ത്രണത്തിനാണ് പൊലീസിന് നിർദ്ദേശം.
അനുമതി
അവശ്യസേവന വിഭാഗത്തിൽപെട്ട കേന്ദ്ര – സംസ്ഥാന സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, മാദ്ധ്യമങ്ങൾ,പത്രവിതരണം,ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ
ഹോട്ടലുകളും റസ്‌റ്റോറന്റുകളും രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ. ഹോം ഡെലിവറി മാത്രം. ബേക്കറിയും രാത്രി ഏഴുവരെ
പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം വിൽക്കുന്ന കടകളും കള്ളുഷാപ്പും(പാഴ്സൽ മാത്രം) രാത്രി ഏഴുവരെ
വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം
രോഗികളുടെ കൂട്ടിരുപ്പുകാർ, വാക്സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം
പ്രവർത്തിക്കില്ല
കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവീസുകൾ, ടാക്സി, ഓട്ടോ
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ