homeo

തിരുവനന്തപുരം: കേരള ഗവൺമെന്റ് ഹോമിയോ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എച്ച്.എം.ഒ.എ)സംസ്ഥാന സമ്മേളനം നാളെ തൃശൂരിൽ ഓൺലൈൻ ഹൈബ്രിഡ് മീറ്റിംങ്ങായി നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി എ.സി മൊയ്തീൻ മുഖ്യാതിഥിയാകും. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ഡിജിറ്റൽ ചലഞ്ചിന്റെ ഭാഗമായി തിരഞ്ഞെടുത്ത നിർദ്ധനരായ കുട്ടികൾക്കുള്ള മൊബൈൽ ഫോൺ വിതരണവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷഫീക്ക് മസാനിയും ജനറൽ സെക്രട്ടറി ഡോ.ദീപ എ.എസും അറിയിച്ചു.