drug-free

തിരുവനന്തപുരം: കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്ന പശ്ചാത്തലത്തിൽ

സ്കൂൾ,കോളേജ് കാമ്പസുകളെ ലഹരിമുക്തമാക്കാനും അവരിലെ ലഹരിയുടെ നാമ്പുകൾ മുളയിലെ നുള്ളാനും ലക്ഷ്യമിട്ട് `ഉണർവ്' എന്ന കർമ്മ പദ്ധതിയുമായി എക്സൈസ് വകുപ്പ്.

കുട്ടികളിലെ കായിക വാസനകൾ കണ്ടെത്തി അതിലേക്ക് അവരെ നയിക്കുകയാണ് ആഗസ്റ്റിൽ തുടങ്ങുന്ന ഉണർവിന്റെ ലക്ഷ്യം. കുട്ടികളുടെ ശ്രദ്ധ ലഹരിയുടെ ലോകത്തേക്ക് തിരിയാതിരിക്കാനും ലഹരി വസ്തുക്കൾ എത്തിക്കുന്നവരെ പിടികൂടാനും കഴിയും. എക്സൈസ് നടപ്പാക്കി വരുന്ന വിമുക്തി പദ്ധതിയുടെ ഭാഗമാണിതും.

തുടക്കത്തിൽ തിരുവനന്തപുരം ജില്ലയിലെ ചാല,കമലേശ്വരം,കുമാരപുരം,വള്ളക്കടവ് എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് നടപ്പാക്കുക. അതിന്റെ ഫലം വിലയിരുത്തിയശേഷം സംസ്ഥാനത്താകെ നടപ്പാക്കും. നടപടികൾ പൂർത്തിയായതായി എക്സൈസ് വകുപ്പ് അറിയിച്ചു.

കഞ്ചാവ് കടത്ത് (വർഷം,കിലാേഗ്രാം)

 2016- 543

 2017- 1332

 2018- 1883

 2019- 2453

 2020- 3510

 സൂക്ഷിച്ചാൽ രക്ഷിക്കാം

ലഹരി ഉപയോഗിക്കുന്നവരെ തുടക്കത്തിലേ കണ്ടെത്തിയാൽ നിയന്ത്രിക്കാൻ എളുപ്പം. ശ്രദ്ധിച്ചാൽ വീട്ടുകാർക്ക് തന്നെ കണ്ടെത്താം.

കണ്ണുകൾ ചുവന്നിരിക്കും.ടോയ്ലറ്റിൽ അധികം സമയം ചെലവഴിക്കുന്നതും ഇതിന്റെ സൂചനയാകാം. മുറി വൃത്തിയാക്കുമ്പോൾ ലഹരിമരുന്നിന്റെ അംശങ്ങൾ ഉണ്ടോയെന്ന് നോക്കുക. വസ്ത്രങ്ങളിൽ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങൾ പുകവലിയുടെയോ കഞ്ചാവിന്റെയോ ലക്ഷണമാകാം. ശരീരത്തിൽ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളിൽ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.

. ചിലർക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോൾ വിശപ്പ് കൂടും. ചിലർ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ൻ പോലെയുള്ള സ്റ്റിമുലന്റ് ഡ്രഗ് ഉപയോഗിക്കുമ്പോൾ ഉറക്കം കുറയും. രാത്രി വളരെ വൈകിയും ഉറങ്ങാതിരിക്കാൻ ഇവ കാരണമാകും. ഹെറോയ്ൻ അടക്കമുള്ള ഡിപ്രസന്റ് ഡ്രഗുകൾ കൂടുതലായി ഉറങ്ങാൻ പ്രേരിപ്പിക്കും. പകൽ കൂടുതൽ സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അൽപ്പം ശ്രദ്ധ.

മുതിർന്നവരുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദർശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ വിവരം അറിയിക്കുക. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കുറ്റപ്പെടുത്തുന്നതിന് പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികളാണ് വേണ്ടത്.

വിമുക്തിയിലേക്ക് വിളിക്കാം

 ഫോൺ: 9447178000 , 14405 (ടോൾ ഫ്രീ)

 കൗൺസലിംഗ് ഉൾപ്പെടെ സൗജന്യം.

'​ബെ​റ്റ​ർ​ ​നോ​ള​ജ് ​ഫോ​ർ​ ​ബെ​റ്റ​ർ​ ​കെ​യ​ർ​',​ ​അ​ഥ​വാ​ ​'​മി​ക​ച്ച​ ​പ​രി​ച​ര​ണ​ത്തി​ന് ​മി​ക​ച്ച​ ​അ​റി​വ് ​'​ ​എ​ന്ന​താ​ണ് ​ഇ​ത്ത​വ​ണ​ത്തെ​ ​ല​ഹ​രി​ ​വി​രു​ദ്ധ​ ​ദി​ന​ ​സ​ന്ദേ​ശം.​ ​ല​ഹ​രി​ ​വ്യ​ക്തി​ജീ​വി​ത​ത്തെ​യും​ ​കു​ടും​ബ​ ​ജീ​വി​ത​ത്തെ​യും​ ​അ​തി​ലു​പ​രി​ ​സ​മൂ​ഹ​ത്തെ​യും​ ​ബാ​ധി​ക്കു​ന്ന​തി​നാ​ൽ​ ​മി​ക​ച്ച​ ​അ​റി​വി​ലൂ​ടെ​യു​ള്ള​ ​പ​രി​ച​ര​ണ​ത്തി​ന് ​പ്രാ​ധാ​ന്യ​മു​ണ്ട്.​നാം​ ​ഓ​രോ​രു​ത്ത​രും​ ​ല​ഹ​രി​ ​ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.

- വീ​ണാ​ജോ​ർ​ജ്, ആ​രോ​ഗ്യ​മ​ന്ത്രി