കോവളം: വെങ്ങാനൂർ ഗവ. ഹൈസ്കൂളിലെ വിദ്ധ്യാർത്ഥികൾക്ക് ആര്യ സെൻട്രൽ സ്കൂൾ അലുമിനി 2002 ബാച്ച് നൽകിയ 31 സ്മാർട്ട് ഫോണുകൾ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. എസ് ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു.യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ബീന ടി. എസ് ,ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ നളിനാക്ഷൻ, ഗ്രാമപഞ്ചായത്തംഗം മിനി വേണുഗോപാൽ, സ്കൂൾ പി.ടി.എ പ്രസിഡൻറ് പ്രവീൺ പി, എച്ച്. എം ഇൻചാർജ് എൽ. സുരേഷ് ,സ്റ്റാഫ് സെക്രട്ടറി കെ സുരേഷ്കുമാർ എന്നിവർ പങ്കെടുത്തു