നടി, ഡാൻസർ പ്രൊഡ്യൂസർ, ടെലിവിഷൻ പേഴ്സണാലിറ്റി മ്യൂസിക് ആർട്ടിസ്റ്റ് എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് മാധുരി ദീക്ഷിത്. നല്ല അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു സമയത്ത് ഹിന്ദി സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു മാധുരി. ഹിന്ദി സിനിമയിൽ സജീവമായ താരം ഏകദേശം എഴുപതോളം സിനിമകളിൽ നായിക വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. താരത്തിന്റെ അഭിനയമികവിന് ആറ് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. താരം ഇന്നും സിനിമയിൽ സജീവമാണ്. സമൂഹമാദ്ധ്യമങ്ങളിൽ ഉം താരം നിരന്തരമായി ആരാധകരോട് സംവദിക്കാറുണ്ട്..
തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പ്രായം 50 കഴിഞ്ഞിട്ടും എന്നാ സുന്ദരിയാണ് താരം എന്നാണ് ആരാധകർ എന്നും പറയുന്നത്. ഇന്നും തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുകയാണ് താരം.
അമ്പത്തിനാലാം വയസ്സിലും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിൾ താരം ഇന്നും തിളങ്ങി നിൽക്കുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. 1990- 2000 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയായിരുന്നു മാധുരി ദീക്ഷിത്. മാദകസുന്ദരി എന്ന് തന്നെയാണ് താരം അറിയപ്പെട്ടിരുന്നത്. ഏഴു പ്രാവശ്യം ലോകപ്രശസ്ത ഫോബ്സ് മാഗസിനിന്റെ ഇന്ത്യയിലെ ഏറ്റവും പ്രധാനികളായ 100 സെലിബ്രിറ്റികളിൽ താരം ഇടംനേടിയിരുന്നു. 2008ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 1984ൽ അബോദ് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.