കോവളം: സി.പി.എം കമലേശ്വരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി വിദ്ധ്യാർത്ഥികൾക്ക് നൽകിയ സ്മാർട്ട് ഫോൺ, ടാബ്, എൽ.ഇ.ഡി ടി.വി എന്നിവയുടെ വിതരണം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം ജി. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി വി. ഷാജി, ഡി.സി അംഗം എസ്. പുഷ്പലത, ആർ. രവീന്ദ്രൻ, കെ.സി. കൃഷ്ണൻകുട്ടി, കൗൺസിലർ വി. വിജയകുമാരി, ബി. രാജേന്ദ്രൻ, എസ്. സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.