കോവളം: കുന്നുംപാറ ശ്രീ ബാലസുബ്രഹ്മണ്യ സമാജം, ഐ.എം.എ നമ്മുടെ ആരോഗ്യം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെങ്ങാനൂർ ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് അന്നം പുണ്യം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുട്ടയ്ക്കാട് ആർ.എസ് ശ്രീകുമാറിന് സമാജം ജനറൽ സെക്രട്ടറി സി. ഷാജിമോൻ ഭക്ഷ്യധാന്യങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കോവളം ബൈജു, വെള്ളാർ അഷ്ടപാലൻ, വിഴിഞ്ഞം സി.എച്ച്.സി എച്ച്.ഐ സി. ജയചന്ദ്രൻ, വിഴിഞ്ഞം പ്രസ് ക്ലബ് പ്രസിഡന്റ് അയൂബ്ഖാൻ, സമാജം യൂണിറ്റ് പ്രസിഡന്റ് നെടുമം രമണി, കോവളം ജനമൈത്രി പൊലീസ് കോ - ഓർഡിനേറ്റർ ബിജു .ടി, പനത്തുറ ബൈജു, ക്ലബ് ബോർഡ് അംഗങ്ങളായ നെടുമം അനിൽ, നെടുമം ഉദയകുമാർ തുടങ്ങിയവർ പങ്കെടുത്തു