
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി വിലയിരുത്താനുള്ള വാരാന്ത്യ അവലോകന യോഗം ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേരും.കൊവിഡ് പ്രതിദിന വ്യാപന നിരക്ക് കുറയാത്തതിനാൽ നിലവിലെ നിയന്ത്രണ രീതികൾ മാറ്റാനുള്ള സാദ്ധ്യത കുറവാണ്. ഇന്നലെ 10.6 ശതമാനമായിരുന്നു ടി.പി.ആർ. കഴിഞ്ഞ മൂന്നു നാളത്തെ വ്യാപന ശരാശരി 10.67 ശതമാനമാണ്. ഈ സാഹചര്യത്തിൽ പുതിയ ലോക്ക് ഡൗൺ ഇളവുകൾക്കും സാദ്ധ്യതയില്ല. ഹോട്ടലുകളിലും ബാറുകളിലും ഇരുന്നു കഴിക്കാനുള അനുമതി ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ, കടകൾക്ക് 5 ദിവസം പ്രവർത്തനാനുമതി എന്നിവയാണ് പരിഗണനയിലുണ്ടായിരുന്നത്.