തിരുവനന്തപുരം: ജില്ലാ ബോട്ട് ആൻഡ് ടൂറിസം വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി) വേളി ടൂറിസ്റ്റ് വില്ലേജിലെ തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ തൊഴിലാളികൾക്ക് നൽകി നിർവഹിച്ചു.
തുടർന്ന് ആൾ സെയിന്റ്സ് അനിൽ അദ്ധ്യക്ഷത വഹിച്ച യോഗം എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. പി.എസ്. നായിഡു, ഹഡ്സൺ ഫെർണാണ്ടസ്, രാമചന്ദ്രൻ, അനിൽകുമാർ, ഷാജി, രതികുമാർ വിജയൻ കുട്ടി എന്നിവർ പങ്കെടുത്തു.