എല്ലാരംഗത്തെന്നപോലെ സിനിമയിലും കടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്നവർ നിരവധിയാണ്. ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളുണ്ടായാലും സൗഹൃദത്തെ ഒരു പളുങ്ക് പാത്രം പോലെ പൊട്ടാതെ കൊണ്ടുനടക്കുന്ന നടീനടന്മാർ മലയാളത്തിൽ ധാരളമുണ്ട്. മോഹൻലാലും മമ്മൂട്ടിയും തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. താരപുത്രന്മാരും ഇതിനൊരും മികച്ച ഉദാഹരണമാണ്. ദുൽഖർ സൽമാൻനും ഫഹദ് ഫാസിലും പൃഥ്വിരാജുമെല്ലാം കുടുംബ പരമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കുടുംബമായുള്ള താരങ്ങളുടെ ഒത്തുചേരലുകൾ സന്തോഷപ്രദവും കൗതുകകരവുമാണ്. അത്തരം ചിത്രങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങളിൽ നല്ല റീച്ചുമാണ്. അത്തരമൊരു സൗഹൃദചിത്രമാണിത്.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ നാദിർഷായുടെ ഇളയ മകൾ ഖദീജയുമൊപ്പമുള്ള ചിത്രങ്ങളാണ് നമിത പ്രമോദ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്. 'എന്റെ ടൈനി മങ്കി പൈ' എന്ന് അടിക്കുറിപ്പ് നൽകിയാണ് താരപുത്രിയെ നമിത പരിചയപ്പെടുത്തിയിരിക്കുന്നത്.
ഖദീജയുടെ സഹോദരിയായ ആയിഷയുടെ കല്യാണ വേളയിലുള്ള ഫോട്ടോകളാണിത്. നാമിതാപ്രമോദിന്റെയും ഖദീജയുടെയും ഒത്തുചേരൽ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായുള്ള ചിത്രങ്ങൾ നേരത്തെ നമിത പ്രമോദ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുകയും അത് ആരാധനാ ലോകം ഏറ്റെടുക്കുകയും ചെയ്തിരുന്നു.