തിരുവനന്തപുരം: പൊതുജന പങ്കാളിത്തോടെ 20,000ത്തിന് മുകളിൽ സന്നദ്ധസേവകരെ അണിനിരത്തി സർക്കാരിതര സന്നദ്ധ സേവന പ്രസ്ഥാനമായ റാപിഡ് റെസ്‌പോൺസ് ബ്രിഗേഡ് നാളെ പ്രവർത്തനം ആരംഭിക്കുന്നു. ഓൺലൈനായാണ് ഉദ്ഘാടനം നടക്കുന്നത്. സൗജന്യ സേവനം നൽകുന്ന ബ്രിഗേഡ് കൊവിഡും കൊവിഡിതര അസുഖങ്ങൾ കാരണവും കഷ്ടപ്പെടുന്നവർക്ക് സഹായം നൽകും. തുടക്കത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ബ്രിഗേഡിന്റെ കോൾ സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. സ്വസ്തി ഫൗണ്ടേഷൻ, ശാന്തിഗിരി ആശ്രമം തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മാർഗ നിർദ്ദേശവും സഹായവും ബ്രിഗേഡിനുണ്ട്. വിവരങ്ങൾക്ക് ഫോൺ: 911243514000.