cardamon

ക​ട്ട​പ്പ​ന​:​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തെ​ ​തു​ട​ർ​ന്ന് ​മേ​യ് എട്ടിന് നിർത്തിവച്ചിരുന്ന ​​സ്‌​പൈ​സ​സ് ​ബോ​ർ​ഡി​ന്റെ​ ​ഏ​ല​യ്ക്ക​ ​ഇ​- ​ലേ​ലം​ ​പു​ന​രാ​രം​ഭി​ക്കും. ​ത​മി​ഴ്‌​നാ​ട് ​ബോ​ഡി​നാ​യ്ക്ക​ന്നൂ​രി​ൽ​ ​ലേ​ലം​ ​പു​ന​രാ​രം​ഭി​ക്കാ​ൻ​ ​തേ​നി​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു. ലോ​ക്ക്ഡൗ​ൺ​ ​ഇ​ള​വു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ​ലേ​ലം​ ​പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ​സ്‌​പൈ​സ​സ് ​ബോ​ർ​ഡും​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ട​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം കഴിഞ്ഞയാഴ്ചയിൽ ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​ ഇ​പ്പോ​ൾ​ ​കൊ​വി​ഡ് ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ച് ​വ്യാ​പാ​രി​ക​ളെ​ ​പ​ങ്കെ​ടു​പ്പി​ച്ച് ​ലേ​ലം​ ​പു​ന​രാ​രം​ഭി​ക്കു​മ്പോ​ൾ​ ​വി​ല​ ​ഉ​യ​രു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് ​ക​ർ​ഷ​ക​ർ. ലോ​ക്ക്ഡൗ​ണി​നെ​ ​തു​ട​ർ​ന്ന് ​മൂ​ന്നാ​ഴ്ച​യോ​ളം​ ​ജി​ല്ല​യി​ലെ​ ​മ​ല​ഞ്ച​ര​ക്ക് ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​റ​ന്നി​രു​ന്നി​ല്ല.​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​ഉ​ത്പ്പ​ന്ന​വും​ ​വി​റ്റ​ഴി​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​പി​ന്നീ​ട് ​ചൊ​വ്വ,​ ​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ക​ട​ക​ൾ​ ​തു​റ​ക്കാ​ൻ​ ​അ​നു​മ​തി​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​വി​ൽ​പ്പ​ന​യും​ ​കാ​ര്യ​മാ​യി​ ​ന​ട​ന്നി​രു​ന്നി​ല്ല.​ ​ലേ​ലം​ ​ന​ട​ക്കാ​ത്ത​തി​നാ​ൽ​ ​വി​പ​ണി​ക​ളി​ൽ​ ​പ​ല​ ​വി​ല​യാ​യി​രു​ന്നു.​ ഒരു കിലോ ഏലയ്ക്കാക്ക് 800​ ​മു​ത​ൽ​ 1000​ ​രൂ​പ​ ​വ​രെ​യാ​ണ് ​ക​ർ​ഷ​ക​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ത്.​ ​ഉ​ത്പ്പാ​ദ​നം​ ​ക്ര​മാ​തീ​ത​മാ​യി​ ​വ​ർ​ദ്ധി​ച്ചെ​ങ്കി​ലും​ ​വി​റ്റ​ഴി​ക്കാ​ൻ​ ​ക​ർ​ഷ​ക​ർ​ക്ക് ​മാ​ർ​ഗ​മു​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ​ ​വ​ളം,​ ​കീ​ട​നാ​ശി​നി​ ​വി​ല​യും​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കൂ​ലി​യും​ ​വ​ർ​ദ്ധി​ച്ച​തോ​ടെ​ ​ഉ​ത്പ്പാ​ദ​ന​ച്ചെ​ല​വും​ ​കൂ​ടി.​ ​വി​ല​യി​ടി​വ് ​ഉ​ണ്ടാ​യ​പ്പോ​ഴും​ ​ഉ​ത്പ്പാ​ദ​ന​ച്ചെ​ല​വി​ൽ​ ​കു​റ​വു​ണ്ടാ​യി​ട്ടി​ല്ല.​ ​ചെ​റു​കി​ട​ ​ക​ർ​ഷ​ക​ർ​ക്ക് ​ഏ​ലം​ ​കൃ​ഷി​യി​ൽ​ ​നി​ന്ന് ​ഉ​ത്പ്പാ​ദ​ന​ച്ചെ​ല​വ് ​പോ​ലും​ ​ല​ഭി​ക്കാ​ത്ത​ ​സ്ഥി​തി​യാ​ണ് ഇപ്പോഴുള്ളത്. ഇ​പ്പോ​ഴ​ത്തെ​ ​മി​ക​ച്ച​ ​വി​ള​വി​ന് ​പു​റ​മേ​ ​ക​ഴി​ഞ്ഞ​ ​സീ​സ​ണി​ൽ​ ​വി​ള​വെ​ടു​ത്ത​ ​കാ​യ​യും​ ​വി​പ​ണി​യി​ലെ​ത്തു​മ്പോ​ൾ​ ​ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​ ​വി​ല​യി​ടി​വ് ​ഭ​യ​ന്ന് ​വ്യാ​പാ​രി​ക​ളും​ ​ഏ​ല​യ്ക്ക​ ​സം​ഭ​രി​ക്കാ​ൻ​ ​ത​യാ​റാ​കു​ന്നി​ല്ല.​ ​ലേ​ല​ ​ഏ​ജ​ൻ​സി​ക​ളും​ ​വ്യാ​പാ​രി​ക​ളും​ ​വ​ൻ​തോ​തി​ലു​ള്ള​ ​സം​ഭ​ര​ണ​ത്തി​ൽ​ ​നി​ന്ന് ​പി​ൻ​വ​ലി​ഞ്ഞ​തോ​ടെ​ ​ക​ർ​ഷ​ക​രു​ടെ​ ​ഉ​ത്പ്പ​ന്നം​ ​വി​റ്റ​ഴി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ്ഥി​തി​യാ​ണ്. 32​ ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​ഏ​പ്രി​ൽ​ 28​ന് ​സ്‌​പൈ​സ​സ് ​ബോ​ർ​ഡി​ന്റെ​ ​ഇ​-​ ​ലേ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ ​വി​ല​ ​മൂ​ന്ന​ക്ക​ത്തി​ലേ​ക്ക് ​കൂ​പ്പു​കു​ത്തി​യി​രു​ന്നു.​ ​ര​ണ്ട് ​ദി​വ​സ​ത്തി​നി​ടെ​ ​വീ​ണ്ടും​ ​കു​റ​ഞ്ഞ് 861​ ​രൂ​പ​യി​ലെ​ത്തി.​ ​ഒ​ടു​വി​ൽ​ ​മേ​യ് 7​ന് ​ന​ട​ന്ന​ ​ലേ​ല​ത്തി​ൽ​ ​ശ​രാ​ശ​രി​ ​വി​ല​ ​ആ​യി​ര​ത്തി​ന് ​മു​ക​ളി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​ക​ളി​ൽ​ 750​ ​മു​ത​ൽ​ 850​ ​രൂ​പ​ ​വ​രെ​യേ​ ​ല​ഭി​ച്ചി​രു​ന്നു​ള്ളൂ.​ ​ഉ​ത്പാ​ദ​നം​ ​വ​ൻ​തോ​തി​ൽ​ ​വ​ർ​ദ്ധി​ച്ച​തും​ ​ക​യ​റ്റു​മ​തി​ ​കു​റ​ഞ്ഞ​തു​മാ​ണ് ​വി​ല​ ​കു​റ​യാ​ൻ​ ​കാ​ര​ണ​മാ​യ​തെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.