lab

കിളിമാനൂർ: രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾക്ക് മുന്നോടിയായി കെ.എസ്.ടി.എ കിളിമാനൂർ കൊവിഡ് ഹെൽപ്പ് ഡെസ്ക്കിന്റെ നേതൃത്വത്തിൽ സ്കൂൾ ലാബ് ശുചീകരണത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം പള്ളിക്കൽ ഹയർസെക്കൻഡറി സ്കൂളിൽ അഡ്വ.വി.ജോയി എം.എൽ.എ നിർവ്വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്.ബിജു, കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയംഗം ആർ.കെ.ദിലീപ് കുമാർ, ഹെൽപ്പ് ഡെസ്ക് കൺവീനർ ഹരീഷ് ശങ്കർ, കെ.നവാസ്, വി.ഡി രാജീവ്, ഹയർസെക്കൻഡറി അദ്ധ്യാപകർ, കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി സുരേഷ് കുമാർ, പള്ളിക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് ആരിഫ് എന്നിവർ പങ്കെടുത്തു. ഹെൽപ്പ് ഡെസ്ക്കിന്റെ ഭാഗമായി 200 പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റ്, മാസ്ക്, ഗ്ലൗസ്, ഫേസ് ഷീൽഡ് എന്നിവ പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വിതരണം ചെയ്തിരുന്നു.