മാഹി: പോണ്ടിച്ചേരിയിൽ 41 വർഷങ്ങൾക്ക് ശേഷം വനിതാ മന്ത്രി. എൻ.ആർ. കോൺഗ്രസിലെ ചന്ദ്ര പ്രിയങ്ക നാളെ മന്ത്രിയായി ചുമതലയേൽക്കും. എൻ.ആർ. കോൺഗ്രസ് നേതാവായിരുന്ന മുൻ മന്ത്രി കാരിയ്ക്കാലിലെ എം. ചന്ദ്രകാസുവിന്റെ മകളാണ് ചന്ദ്ര പ്രിയങ്ക. 2011ൽ ചന്ദ്രകാസു വിജയിച്ചിരുന്ന നെടുങ്കാട് സീറ്റ് ചന്ദ്ര പ്രിയങ്കയ്ക്ക് നൽകുകയായിരുന്നു. രണ്ടാം തവണയും വിജയിച്ച ചന്ദ്ര പ്രിയങ്കയെ മന്ത്രിയാക്കാൻ രംഗസാമി തീരുമാനിക്കുകയായിരുന്നു. 1980ൽ ഡി.എം.കെ- കോൺഗ്രസ് മന്ത്രിസഭയിൽ രേണുകാ അപ്പാദുരൈ മന്ത്രിയായിരുന്നു. മറ്റ് മന്ത്രിമാർ: നമശ്ശിവായം (ആഭ്യന്തരം), ലക്ഷ്മി നാരായണൻ (ആരോഗ്യം-റവന്യു), തേനി ജയകുമാർ (ഇന്റേണൽ അഫയേർസ് ), ചന്ദ്ര പ്രിയങ്ക (വിദ്യാഭ്യാസം), സായ് ശരവൺ (സാമൂഹ്യക്ഷേമം)