short-film

കൊവിഡ് കാലത്ത്‌ സ്‌കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥിനികൾ പുറത്തിറക്കിയ ലഹരി വിമുക്ത ഹ്രസ്വചിത്രം സെ നോ ടു ഡ്രഗ്സ്' ശ്രദ്ധേയം. കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്‌കൂളിലെ ഗൈഡ്സ് ക്യാപ്ടൻ ആശാ സോണിയുടെ നേതൃത്വത്തിൽ നിർമ്മിച്ച ചിത്രത്തിൽ വിദ്യാർത്ഥികളായ ആനി എച്ച്. ഏയ്ഞ്ചൽ, പൗർണമി.എസ്.പി, നന്ദന സുരേഷ്, നന്ദന.ടി.എസ്, ശ്രേയ എസ്.മോഹൻ, ശിവനന്ദ.ജെ.എസ്, ആർച്ച പി. നായർ, അഷിന.എം.എസ്, ശരണ്യ എസ്. നായർ, അമൃത, ആദിത്യ ഉമേഷ്, മേഘ.എം.എസ്, ആര്യ സുനിൽ, ആർഷ സനന്ദ്, സുമി.എം തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്.

മിന്നു.എസ്.എസ് എഡിറ്റിഗും ഛായഗ്രഹണവും നിർവ്വഹിച്ച ഹ്രസ്വചിത്രം നവമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. വിവിധ സാഹചര്യങ്ങളിൽ ലഹരിക്ക് അടിമപ്പെട്ട വിദ്യാർത്ഥിനികളുടെ ജീവിതത്തിലൂടെയും തിരികേ ജീവിതത്തിലേക്ക് മടങ്ങാനുള്ള മാർഗ്ഗങ്ങൾ ഉൾപ്പെടുത്തിയുമാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് കാരണം ഒരോ വിദ്യാർത്ഥികളുടെയും വീടിന്റെ പരിസരങ്ങളിൽ നിന്നായിരുന്നു ചിത്രീകരണം.