വിതുര: വയനാട്ടിൽ വനംകൊള്ളനടത്തിയ സംഭവത്തിലെ പ്രതികളെ മുഴുവൻ അടിയന്തരമായി പിടികൂടി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ തൊളിക്കോട് ചൂളിയാമല വനംവകുപ്പ് സെക്ഷൻ ഒാഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.പി അരുവിക്കര നിയോജകമണ്ഡലം സെക്രട്ടറി വിനോബാ ശശി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ആര്യനാട് ബ്ലോക്ക്കമ്മിറ്റി പ്രസിഡന്റ് മലയടി.പി. പുഷ്പാംഗദൻ, ആദിവാസി കോൺഗ്രസ് ജില്ലാപ്രസിഡന്റ് പൊൻപാറ സതീശൻ, ഡി.സി.സി അംഗങ്ങളായ മുബാറക്ക്, സിദ്ദീഖ്, ആർ. സുവർണ്ണകുമാർ, സെൽവരാജ്, സിറാജുദ്ദീൻ, എം. സലീം, ഷൈൻപുളിമൂട്, സാദത്ത്, ചെല്ലപ്പൻപിള്ള, മോഹനൻനായർ, പഞ്ചായത്തംഗം പ്രതാപൻ എന്നിവർ പങ്കെടുത്തു.