വിതുര: വനംകൊള്ളയെകുറിച്ച് ജുഡിഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായം സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ, തൊളിക്കോട് ടൗൺ വാർഡ്‌ മെമ്പർ ഷെമി ഷംനാദ്, മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജാ ആർ.നായർ, കെ.എൻ. അൻസർ, തോട്ടുമുക്ക് സലീം, തൊളിക്കോട് ഷംനാദ്, സത്താർ, എം.എം. ബഷീർ, വിനേഷ്ചന്ദ്രൻ, ഇസ്മായിൽ എന്നിവർ പങ്കെടുത്തു.