കല്ലമ്പലം: കടമ്പാട്ടുകോണം എസ്.കെ.വി.എച്ച്.എസിൽ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനവും സ്മാർട്ട് ഫോൺ വിതരണവും അഡ്വ. വി.ജോയി എം.എൽ.എ നിർവഹിച്ചു. സ്കൂൾ ഡിജിറ്റൽ ലൈബ്രറിയുടെ ഭാഗമായി 47 സ്മാർട്ട് ഫോണുകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. സ്കൂൾ സ്റ്റാഫുകൾ, മാനേജ്മെന്റ്, പൂർവ്വ വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെയാണ് കുട്ടികൾക്കുള്ള സ്മാർട്ട് ഫോണുകൾ ഡിജിറ്റൽ ലൈബ്രറിയിലേക്ക് നൽകിയത്. പി.ടി.എ പ്രസിഡന്റ് രാജേഷ്.കെ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ജി.എസ്. മിനി സ്വാഗതവും പി.ടി.എ സെക്രട്ടറി എ.വി അനിൽകുമാർ നന്ദിയും പറഞ്ഞു. വാർഡംഗങ്ങളായ സീമ, അരുൺകുമാർ, മാനേജ്മെന്റ് പ്രതിനിധികളായ ആർ.കെ രാജഗോപാലൻ നായർ, ആർ.കെ വിജയകുമാർ, ആർ.കെ ദിലീപ്കുമാർ, ബി.ആർ.സി കോ ഒാർഡിനേറ്റർ ജയശങ്കർ, പി.ടി.എ പ്രസിഡന്റ് സിനി അജിത്ത്, സീനിയർ അസിസ്റ്റന്റ് വി.എസ് ലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി അഖിൽ ഐ.എസ്, നോഡൽ ഓഫീസർ അജീഷ് .എസ്.എസ് എന്നിവർ പങ്കെടുത്തു.