തന്റെ 'സേഫ് സോണി"ൽ നിന്ന് മാറി പുതിയൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് സ്‌റ്റൈലിഷ് സ്‌റ്റാർ അല്ലു അർജുൻ.
അടുത്ത മാസം പുഷ്‌പയുടെ ചിത്രീകരണം പൂർത്തിയാക്കിയശേഷം അല്ലു അർജുൻ ശ്രീറാം വേണു സംവിധാനം ചെയ്യുന്ന ഐക്കൺ എന്ന ചിത്രത്തിലാണഭിനയിക്കുന്നത്. രണ്ട് വർഷം മുൻപ് പ്രഖ്യാപിക്കപ്പെട്ട പ്രോജക്ടാണിത്.ഐക്കണിൽ അന്ധനായാണ് അല്ലു അഭിനയിക്കുന്നത്. പതിവ് വഴിയിൽ നിന്ന് വേറിട്ട് നില്‌ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ പോകുന്നതിന്റെ ത്രില്ലിലാണത്രെ അല്ലു ഇപ്പോൾ. ദിൽരാജുവാണ് ഈ ചിത്രം നിർമ്മിക്കുന്നത്.