hos

കിളിമാനൂർ: വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ മുളയ്ക്കലത്തുകാവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും പി.പി.ഇ.കിറ്റ്, മാസ്ക്, സാനിറ്റെസർ, സർജിക്കൽ മാസ്ക് തുടങ്ങിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ വാങ്ങി നൽകുകയും ചെയ്തു. കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജിന്റെ സാന്നിദ്ധ്യത്തിൽ കൊവിഡ് പ്രതിരോധ സാമാഗ്രികൾ അസോസിയേഷൻ പ്രസിഡന്റ് മോഹൻ വാലഞ്ചേരി ഡോ. സുധീർ ജേക്കബിന് കൈമാറി.