വെഞ്ഞാറമൂട്: വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വെമ്പായം പെട്രോൾ പമ്പിന് സമീപത്ത് ബൈക്കിൽ മദ്യക്കച്ചവടം നടത്തിയ മാണിക്കൽ സുമയ്യഭവനിൽ റിയാസിനെ (24) അറസ്റ്റുചെയ്തു.
പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ആക്ടീവ സ്കൂട്ടറിൽ നിന്ന് 62 കുപ്പി മദ്യം കണ്ടെടുത്തു. റെയ്ഡിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പിടികൂടിയത്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറന്നതോടെ മദ്യം വാങ്ങി കച്ചവടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
വൻവില ഈടാക്കിയാണ് ഇയാൾ കച്ചവടം നടത്തിവന്നത്. പ്രിവന്റീവ് ഓഫീസർ മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അൻസർ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.