കുറുപ്പംപടി: മുൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയും കുറുപ്പംപടിലെ ലെമൺ ഗ്രാസ്സ് ആൻഡ് ഓയിൽ ജനറൽ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റുമായ വായ്ക്കര ചിറക്കകുടി വീട്ടിൽ പോൾ ഉതുപ്പിന്റെ ഭാര്യ സാറാമ്മ (70) നിര്യാതയായി. മുടക്കുഴ തണ്ണിക്കോട്ട് കുടുംബാഗമാണ്. മക്കൾ: ബാബു (യു.എ.ഇ), ബിജു.(ജി.ടി.എൻ, ആലുവ) സാജൻ (ഖത്തർ). മരുമക്കൾ: സുനിത (യു.എ.ഇ), രഞ്ജു, ലവീന (ഖത്തർ). സംസ്കാരം ഇന്ന് രാവിലെ 9.30ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ പള്ളി സെമിത്തേരിയിൽ.