നെയ്യാറ്റിൻകര: ദീർഘകാലം കരയോഗം പ്രസിഡന്റ്, യൂണിയൻ കമ്മിറ്റി അംഗം, എൻ.എസ്.എസ് പ്രതിനിധി സഭ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച പൂഴിക്കുന്ന് വിജയകുമാരൻ നായരുടെ സ്മരണാർത്ഥം വണ്ടിത്തടം എൻ.എസ്.എസ് കരയോഗം ഏർപ്പെടുത്തിയിട്ടുള്ള പൗർണമി വിദ്യാനിധി സ്കോളർഷിപ് പുരസ്‌കാരം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് നായക സഭ അംഗവുമായ കോട്ടുകാൽ കൃഷ്ണകുമാർ കുമാരി അഞ്ജന വിജയന് കൈമാറി. വിജയകുമാരൻ നായരുടെ മകൻ എൻ.എസ്.എസ് പ്രതിനിധി സഭ അംഗം കൂടിയായ ഡോ. വിഷ്ണു വി. നായരാണ് സ്കോളർഷിപ് ഏർപെടുത്തിയത്. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. നാരായണൻ നായർ, പ്രതിനിധി സഭ അംഗങ്ങളായ ചെങ്കൽ രാജശേഖരൻ നായർ, ഡോ. വിഷ്ണു ,യൂണിയൻ സെക്രട്ടറി ബി.എസ് പ്രദീപ് കുമാർ, ഭരണ സമിതി അംഗം എ. വി സുഭിലാൽ , എൻ. എസ്. എസ് ഇൻസ്‌പെക്ടർ ജി.ജെ ജയമോഹൻ, കരയോഗം സെക്രട്ടറി സന്തോഷ് കുമാർ, ഗോപകുമാരൻ നായർ, കൊല്ലയിൽ വിഷ്ണു എന്നിവർ പങ്കെടുത്തു.