leha

നെയ്യാറ്റിൻകര: കേരള യൂത്ത് പ്രൊമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലാ ഘടകം സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണ സംവാദത്തിൽ ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ലഹരിക്കെതിരായ പോരാട്ടം എല്ലാവരും ജീവിതചര്യയാക്കണമെന്നും ലഹരിവിരുദ്ധ സമൂഹത്തെ സൃഷ്ടിക്കാൻ സർക്കാരുകളുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും ലഹരി നിർമ്മാർജനം കേവലം എക്സൈസ് വകുപ്പിന്റെ പ്രവർത്തനമായി മാറരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂത്ത് പ്രൊമോഷൻ കൗൺസിൽ ലീഗൽ അഡ്വൈസർ അഡ്വ.മഞ്ചവിളാകം ജയൻ, എൻ.കെ.രഞ്ജിത്ത്, എം.ഗോപകുമാർ, എസ്.ഷാജു കുമാർ, ജി.ജിജോ, മണലൂർ ഷാജി, അമ്പലം അജി എന്നിവർ പങ്കെടുത്തു.