fran

നെയ്യാറ്റിൻകര: പെട്രോൾ വില 100 രൂപ കടന്ന സാഹചര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ഫ്രാൻ പ്രതിഷധ ധർണ നടത്തി. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി. മുരളീധരൻ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ജി. പരമേശ്വരൻ നായർ, തിരുപുറം ശശികുമാരൻ നായർ, നിലമേൽ മുരളീധരൻ, എം. സുധാകരൻ, പി. വേണുഗോപാൽ, കെ.വി. രാധാകൃഷ്ണൻ, കെ. രവീന്ദ്രൻനായർ എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ: പെട്രോൾ നികുതി കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻ നടത്തിയ പ്രതിഷേധ ധർണ