savio

തിരുവനന്തപുരം: കടുത്ത സാമ്പത്തിക മാന്ദ്യം മൂലം കാമ്പസ് റിക്രൂട്ട്മെന്റ് കുറയുന്ന സാഹചര്യത്തിലും അന്താരാഷ്ട്ര കാമ്പസ് റിക്രൂട്ട്മെന്റിലൂടെ പ്ലേസ്‌മെന്റ് നടത്തി സാങ്കേതിക സർവകലാശാല. അമേരിക്കൻ ഇൻഫർമേഷൻ ടെക്‌നോളജി മൾട്ടിനാഷണൽ കമ്പനിയായ വിർച്യുസയാണ് സർവകലാശാലയിലെ കോളേജുകളിൽ പ്ലേസ്‌മെന്റ് നടത്തിയത്. പങ്കെടുത്ത 16 വിദ്യാർത്ഥികളിൽ രണ്ടുപേരെ തിരഞ്ഞെടുത്തു.

സാവിയോ സിബി (മാർ അത്തനേഷ്യസ് കോളേജ് ഒഫ് എൻജിനിയറിംഗ്, കോതമംഗലം), ലിൻഡ സാറാ ഫിലിപ്പ് (സെന്റ് തോമസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ചെങ്ങന്നൂർ) എന്നിവരാണ് ജോലി നേടിയവർ.

യൂണിവേഴ്സി​റ്റിയിലെ ഇൻഡസ്ട്രി അ​റ്റാച്ച്‌മെന്റ് സെൽ ആണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയത്. നിലവിൽ അമേരിക്കൻ പാസ്‌പോർട്ട് ഉള്ളതും വിർച്യുസയുടെ യു.എസ് ഓഫീസിലേക്ക് പോകാൻ താല്പര്യമുള്ളവരുമായ വിദ്യാർത്ഥികൾക്കായിരുന്നു റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരുന്നത്.