photo

തിരുവനന്തപുരം: കാൻസർ ബാധിതരായ കുട്ടികൾക്ക് സാമ്പത്തിക സഹായ പദ്ധതിയുമായി ലയൻസ് ക്ലബ് ഡിസ്ട്രിക്ട് 318എയും മണപ്പുറം ഫൗണ്ടേഷനും. മന്ത്റി ജി.ആർ.അനിൽ 5 ലക്ഷം രൂപയുടെ ചെക്ക് ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ പരമേശ്വരൻ കുട്ടിയിൽ നിന്ന് ഏ​റ്റുവാങ്ങി. സമൂഹനന്മ മുൻനിറുത്തി ലയൺസ് ഇന്റർനാഷണൽ ക്ലബുമായി സഹകരിച്ച് മണപ്പുറം ഫൗണ്ടേഷൻ നടത്തുന്ന പദ്ധതികൾ പ്രശംസനീയമാണെന്ന് മന്ത്റി പറഞ്ഞു. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ യും ലയൺസ് പാസ്​റ്റ് ഡിസ്ട്രിക്ട് ഗവർണറുമായ ജോർജ്.ഡി.ദാസ് മുഖ്യതിഥിയായി. ഡോ. മഞ്ജു, സംഗീത ജയകുമാർ എന്നിവർ സംസാരിച്ചു.