mvg

തിരുവനന്തപുരം: കുട്ടികളുടെ ഓൺലൈൻ പഠനത്തിൽ സഹായിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഡിജിറ്റൽ ഉപകരണ ചലഞ്ച് സംഘടിപ്പിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിർദ്ദേശിച്ചു. ഒരു വിദ്യാർത്ഥിയുടെയും പഠനം മുടങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ബാദ്ധ്യത തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്. വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ കുറവുകൾ പരിഹരിക്കാൻ ചലഞ്ച് ഉപയോഗപ്പെടുത്തണം.