വർക്കല: സ്ത്രീധനത്തിനെതിരെ പൊരുതണമെന്ന ആഹ്വാനവുമായി അയിരൂർ എം.ജി.എം സ്കൂളിൽ സ്ത്രീ തന്നെ ധനം എന്ന വെബിനാർ നടന്നു. ജില്ലാ പഞ്ചായത്തംഗം ഗീതാനസീർ മിഖ്യാതിഥിയായിരുന്നു. 11-ാം ക്ലാസ് വിദ്യാർത്ഥികളായ സാറാ ജോണും പൂജാ ഹരിലാലും അവതാരകരായി. വിദ്യാർത്ഥി പ്രതിനിധികളായ ബിയോണ, സുബ്ഹാൻ, അദ്ധ്യാപകരായ അജിത.എം, ശരത്, സിലി.എസ്.ആർ, ബിന്ദു.ആർ.വി, ചിന്നുശരത് തുടങ്ങിയവർ പ്രതികരിച്ചു.
സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ഡോ. പി.കെ. സുകുമാരൻ, പ്രിൻസിപ്പൽ ഡോ. എസ്. പൂജ എന്നിവർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന പ്രതിജ്ഞ എടുക്കണമെന്ന് വിദ്യാർത്ഥികളോടാവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു വെബിനാർ സംഘടിപ്പിച്ചതിന് സ്കൂൾ അധികൃതരെ ഗീതാ നസീർ അഭിനന്ദിച്ചു. മലയാള വിഭാഗം അദ്ധ്യക്ഷ ആർ. ഹേമ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി അഭിനന്ദ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ അനിഷ്കർ.എസ്, അജിത.കെ, ബിനുകുമാർ.സി എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്.