ബാലരാമപുരം: നിർദ്ധന വിദ്യാർത്ഥികളുടെ പഠനത്തിന് കൈത്താങ്ങായി കേരള ടെക്‌സ്‌റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ. നെയ്യാറ്റിൻകര മേഖലയുടെ കീഴിൽ ആദ്യഘട്ട ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലയിലെ ടെക്സ്റ്റൈൽസ് ഉടമകളുടെയും ജീവനക്കാരുടെയും മക്കളിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന 22 വിദ്യാർത്ഥികൾക്ക് സ്‌മാർട്ട് ഫോൺ നൽകുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. അസോസിയേഷൻ നെയ്യാറ്റിൻകര മേഖലാ ഭാരവാഹികളായ നടരാജൻ, സുലൈമാൻ, അനുരൂപ്, നൗഷാദ്, നാസുമുദ്ദീൻ, നിസാം, ഹുസൈൻ, ഫക്കീർഖാൻ, അശോക് കുമാർ, അഫ്സൽ, ഉഷസ് കുമാർ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.