പോത്തൻകോട്: വനം കൊള്ളയിൽ ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കോലിയക്കോട് മണ്ഡലം കമ്മിറ്റി നടത്തിയ സത്യഗ്രഹം മണ്ഡലം പ്രസിഡന്റ് പൂലന്തറ കിരൺ ദാസിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീർ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ വെമ്പായം അനിൽകുമാർ, തേക്കട അനിൽകുമാർ, ഡി.സി.സി അംഗം കോലിയക്കോട് മഹേന്ദ്രൻ, കെ.എസ്.യു നേതാവ് ബാഹുൽ കൃഷ്ണ, അനന്തകൃഷ്ണൻ, അജീഷ്, ബ്ലോക്ക് ഭാരവാഹികളായ പാറക്കൽ ഷാജി, തുളസീദരൻ നായർ, പഞ്ചായത്ത് അംഗം ബിനു, വാർഡ് പ്രസിഡന്റുമാരായ ഗോപി, ജയൻ, ശരണ്യ, കോലിയക്കോട് ഷിബു, ബിനു, വിനോദ്, സുധീർ, അജിത്ത്, നസീജ, രമണിയമ്മ, സന്ധ്യ, മല്ലിക, രാധാകൃഷ്ണൻ, പീതാംബരൻ നായർ, അരുൺ തുടങ്ങിയവർ പങ്കെടുത്തു.