തിരുവനന്തപുരം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ 29ന് നടക്കുന്ന ഐക്യദാർഢ്യ കാമ്പെയിൻ വിജയിപ്പിക്കണമെന്ന് എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാടും ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാറും അഭ്യർത്ഥിച്ചു. തലസ്ഥാനത്ത് രാജ്ഭവൻ, ജി.പി.ഒ, ഏജീസ് ഓഫീസ് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഉൾപ്പെടെ മണ്ഡലം കേന്ദ്രങ്ങളിലും കേന്ദ്ര ഓഫീസുകൾക്കു മുന്നിലും ധർണ നടക്കും. ജി.പി.ഒയ്ക്ക് മുന്നിൽ സി. ദിവാകരൻ സമരം ഉദ്ഘാടനം ചെയ്യും. പ്രമുഖ ട്രേഡ് യൂണിയൻ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.