നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചർ സൊസൈറ്റിയുടെയും കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെയും നേതൃത്വത്തിൽ യോഗ ദിനം ആചരിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അശ്വതി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യപ്രവർത്തകൻ പുലിപ്പാറ യൂസഫ് മുഖ്യപ്രഭാഷണം നടത്തി. കെ.പി രാജേന്ദ്രൻ, ഉന്നുപാലം അനസ്, വടക്കേ കോണം വിജയൻ, മുഹമ്മദ് ബിലാൽ തുടങ്ങിയവർ സംസാരിച്ചു.