pinarayi-vijayan

തിരുവനന്തപുരം: ലഹരി വിമുക്തമായ ഭാവികേരളം വാർത്തെടുക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലഹരി വിരുദ്ധദിനത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർതലത്തിൽ നടക്കുന്ന ബോധവത്കരണം കൊണ്ടുമാത്രം അതിന് കഴിയില്ല. യുവജന സംഘടനകളും സന്നദ്ധ സംഘടനകളും ഇക്കാര്യം ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കണം. ലഹരികളുടെ ഉപയോഗം സൃഷ്ടിക്കുന്ന ആഘാതം വ്യക്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. അതൊരു സാമൂഹിക വിപത്താണ്. അതിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനും നിയമവിരുദ്ധമായ ലഹരി വിൽപ്പനയും ഉപഭോഗവും കർശനമായി തടയാനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.