നെടുമങ്ങാട്: ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( ഐ.എൻ.ടി.യു.സി ) നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൈക്കിളിൽ കാറ്റുനിറച്ചു പ്രതിഷേധിച്ചു. നൗഷാദ് ഖാന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു ഉദ്ഘാടനം ചെയ്‌തു. ഡി.സി.സി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.എസ്. അരുൺകുമാർ, സി. രാധാകൃഷ്‌ണൻ നായർ, നാഗപ്പൻ നായർ, രാജശേഖരൻ നായർ, അണ്ടൂർക്കോണം സജി, പഴവിള ജലീൽ, മഞ്ച സജി, അൻഷാദ്, സുരേന്ദ്രൻ, ഷംനാദ് തുടങ്ങിയവർ പങ്കെടുത്തു.