arrest

പാങ്ങോട്: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിൽ. പാങ്ങോട് ചന്തക്കുന്ന് കോളനിയിൽ രാജു(49)വിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാങ്ങോട് തണ്ണിയം ചിറക്കോണം കൊല്ലം വിളാകത്ത് വീട്ടിൽ ഷിജു(39)വാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുവരും ചന്തക്കുന്നിനു സമീപത്തുവച്ച് മദ്യപിക്കുന്നതിനിടയിൽ വാക്കേറ്റമുണ്ടാവുകയും കൈയാങ്കളിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിൽ രാജു താഴെ കല്ലിൽ തലയിടിച്ച് വീഴുകയും സാരമായി പരിക്കേല്ക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ വെള്ളിയാഴ്ച മരിച്ചു. തുടർന്ന് നടന്ന പോസ്റ്റുമോർട്ടത്തിൽ തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ പാങ്ങോട് പൊലീസ് കൊലപാതക്കേസ് രജിസ്റ്റർ ചെയ്യുകയും ഷിജുവിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർ ഫിലിപ്പ് സാമിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ രാഹുൽ, രാജൻ, ഗ്രേഡ് എസ്.ഐമാരായ നസീം. താഹി, സിവിൽ പൊലീസ് ഓഫീസർ ഗീത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശശികലയാണ് മരിച്ച രാജുവിന്റെ ഭാര്യ. സാബു, സരിത എന്നിവർ മക്കളാണ്.