തിരുവനന്തപുരം: ജനാധിപത്യ സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. ഗൗരിഅമ്മയുടെ 103മത് ജന്മ വാർഷിക അനുസ്‌മരണം ഇന്ന് രാവിലെ 10.30ന് നന്തൻകോട് കെ.ആർ. ഗൗരിഅമ്മ നവതി മന്ദിരത്തിൽ നടക്കും. പ്രാക്കുളം മോഹനന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് ജില്ലാ കൺവീനർ ഫിറോസ് ലാൽ മുഖ്യ പ്രഭാഷണം നടത്തും. ജെ.എസ്.എസ് ജില്ലാ സെക്രട്ടറി അജികുമാർ, കവടിയാർ സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.