നെടുമങ്ങാട്: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് പൂവത്തൂർ എൽ.പി.എസിന് അനുവദിച്ച സ്‌കൂൾ ബസ് മന്ത്രി ജി.ആർ. അനിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ പി. വസന്തകുമാരി ,എസ്. സിന്ധു, കൗൺസിലർമാരായ താരാ ജയകുമാർ, എം.എസ്. ബിനു, പുങ്കുംമൂട് അജി, ലേഖാ വിക്രമൻ, പി.ടി.എ പ്രസിഡന്റ് പി.വി. രഞ്ചുനാഥ്, എസ്.എസ്. ബിജു, പി.കെ. രാധാകൃഷ്ണ പിള്ള , വിജയൻ, ഹെഡ്മിസ്ട്രസ് സുധാകുമാരി, ബി.രജിത്, ആർ.ആർ. രാഹുൽ, അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.