പുനലൂർ: കാണാതായ വൃദ്ധന്റെ മൃതദേഹം കല്ലടയാറ്റിലെ വട്ടപ്പടയിൽ കണ്ടെത്തി. ഇടമൺ ലക്ഷം വീട് ബിജി ഭവനിൽ വാസുദേവൻ ആചാരിയാണ് (70) മരിച്ചത്. 19ന് ഉച്ചക്ക് 2.30 ഓടെയാണ് വൃദ്ധനെ കാണാതായത്. ബന്ധുക്കൾ തെന്മല പൊലിസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.