pinarayi-vijayan

വിവിധ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ ഉൽഘാടനം ചെയ്‌തു

തിരുവനന്തപുരം: ക്രമസമാധാനം ഉറപ്പാക്കുന്നതിലും കേസ് അന്വേഷിക്കുന്നതിലും കേരള പൊലീസ് കൈവരിച്ച നേട്ടം രാജ്യം അംഗീകരിച്ചതാണെന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവിധ സ്​റ്റേഷൻ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഏതാനും കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴയിലെ രാമങ്കരി, എടത്വ, വനിതാ സ്​റ്റേഷൻ, പാലക്കാട് തൃത്താല, കണ്ണൂർ സി​റ്റിയിലെ ചൊക്ലി എന്നീ പൊലീസ് സ്​റ്റേഷൻ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 2018 ലെ പ്രളയത്തിൽ പൂർണ്ണമായി നശിച്ച എടത്വ, രാമങ്കരി സ്​റ്റേഷനുകൾക്ക് പകരമായി നിർമ്മിച്ച കെട്ടിടങ്ങൾ തറയിൽ നിന്ന് ഏഴ് അടി ഉയരത്തിൽ വെളളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലാണ്. ശിശുസൗഹൃദ സ്ഥലം, ഫീഡിംഗ് റൂം, ട്രാൻസ്‌ജെൻഡർ സെൽ എന്നിവയും സ്റ്റേഷനുകളിലുണ്ട്. കണ്ണൂർ റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം, കോഴിക്കോട് സി​റ്റിയിലെ മൂന്ന് അപ്പർ സബോർഡിനേ​റ്റ് ക്വാർട്ടേഴ്സ്, തൃശൂർ സി​റ്റി നെടുപുഴയിലെ മൂന്ന് ലോവർ സബോർഡിനേ​റ്റ് ക്വാർട്ടേഴ്സ്, പാലക്കാട് അഗളിയിലെ പൊലീസ് ബാരക്ക്, കൊല്ലം സി​റ്റി, തൃശൂർ സി​റ്റി ജില്ലാതല പരിശീലനകേന്ദ്രങ്ങൾ, മലബാർ സ്‌പെഷ്യൽ പൊലീസ് മ്യൂസിയം, കോഴിക്കോട്ടെ മലബാർ പൊലീസ് മ്യൂസിയം, എറണാകുളം റൂറൽ, മലപ്പുറം ജില്ലാ ഫോറൻസിക് ലബോറട്ടറികൾ എന്നിവയും മുഖ്യമന്ത്റി ഉദ്ഘാടനം ചെയ്തു.