നെടുമങ്ങാട്: നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിലെ ചുമട്ടുതൊഴിലാളി കുടുംബങ്ങൾക്ക് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്‌തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്‌തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അനുജ. എ.ജി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സാം, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എസ്.ആർ. ഉണ്ണിക്കൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗം ഷമീർ എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഭിൻ ദാസ്, വൈശാഖ്, രാഹുൽ, അനിജിൻ എന്നിവർ നേതൃത്വം നൽകി.