നെടുമങ്ങാട്: ആശുപത്രി ജീവനക്കാർക്ക് സഹായ ഹസ്തവുമായി മഞ്ച ടെക്നിക്കൽ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. 1988-91 കാലയളവിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രി ജീവനക്കാർക്ക് പി.പി.ഇ കിറ്റുകളുൾപ്പടെയുള്ള പ്രതിരോധ സാമഗ്രികൾ എത്തിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. മുഹമ്മദ് അഷറഫ്, വിദ്യാർത്ഥി കൂട്ടായ്‌മ പ്രസിഡന്റ് പ്രതീഷ് കളത്തറ, ബിജു, ലേ സെക്രട്ടറി ജോയ് വർഗീസ്, സ്റ്റാഫ് സെക്രട്ടറി ബാലു പുഞ്ചപ്പാടം, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ട്വിങ്കിൾ വിജയൻ, വി.എസ്. അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.