school

കിളിമാനൂർ: അദ്ധ്യാപക തസ്തികകളിലേക്ക് നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് നിയമനാംഗീകാരം നൽകുന്നതിനും ഒഴിവുകളുള്ള മറ്റ് സ്കൂളുകളിൽ അദ്ധ്യാപകരെ താത്കാലികമായി നിയമിച്ച് പഠനം ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ ആവശ്യപ്പെട്ടു. കെ.എ.എം.എ തിരു. ജില്ലാ ഓൺലൈൻ മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എസ്. നിഹാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നിരീക്ഷകൻ എസ്. ഹിഷാമുദീൻ, എ.മുനീർ കിളിമാനൂർ, അൻസാർ എൽ.എ, യാസർ എന്നിവർ സംസാരിച്ചു.