photo

പാലോട്: സംസ്ഥാന വ്യാപകമായി അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ നടപ്പാക്കുന്ന ഗുരുസ്പർശം 2 ന്റെ ഭാഗമായി പാലോട് ഉപജില്ലയിലെ മുഴുവൻ ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ കുട്ടികൾക്കും, വിദ്യാലയത്തിനും പഠനോപകരണങ്ങളും, കൊവിഡ് പ്രതിരോധ ഉപകരണങ്ങളും, വായനാ സാമഗ്രികളും നൽകി. ജില്ലാ പഞ്ചായത്ത് മെമ്പർ സോഫി തോമസ് ഉദ്ഘാടനം ചെയ്തു. ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകർ പഠനോപകരണങ്ങൾ ഏറ്റു വാങ്ങി. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് നിസാം ചിതറ, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, പാലോട് ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി ജി.ആർ. പ്രകാശ്, സബ്ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പോട്ടോ മാവ്, ശാസ്താംനട തുടങ്ങിയ ഏകാദ്ധ്യാപക വിദ്യാലയങ്ങൾ സന്ദർശിച്ചു. പഠനോപകരണങ്ങൾ എത്തിച്ചു കൊടുത്തു. വരും ആഴ്ചകളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താനും സംഘടനാ യോഗം തീരുമാനിച്ചു.