online

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ലാപ്ടോപ്പ്,​ ഇന്റർനെറ്റ് സൗകര്യങ്ങൾ ഉറപ്പുവരുത്താൻ തദ്ദേശ വകുപ്പ്. തദ്ദേശസ്ഥാപന മേധാവികളുടെ നേതൃത്വത്തിൽ പി.ടി.എ യോഗം ഓൺലൈനായി ചേർന്ന് സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുത്ത് പരിഹാരം കാണണം. രക്ഷിതാക്കളുടെ യോഗം വിളിക്കണം.

വിദ്യാഭ്യാസ,​ പട്ടികവർഗ, വികസന വകുപ്പുകൾ,​ തദ്ദേശ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായാണ് സൗകര്യം ഉറപ്പാക്കേണ്ടത്. വീടുകളിൽ പഠനസൗകര്യമില്ലെങ്കിൽ പൊതുപഠന കേന്ദ്രങ്ങളിൽ കെ.എസ്.ഇ.ബി,​ അനർട്ട് മുഖേന സൗകര്യമൊരുക്കും. വീടുകളിൽ പഠനം നടത്തുന്നവർക്ക് 15 ദിവസത്തിലൊരിക്കൽ പൊതുപഠന കേന്ദ്രത്തിൽ സംശയനിവാരണത്തിനായി അദ്ധ്യാപകരെത്തും.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികൾക്ക് ഈ അദ്ധ്യയനവർഷം ഇന്റർനെറ്റ് സൗകര്യത്തിന് റീചാർജ് തുക പ്രതിമാസ പരിധിയോടെ നൽകും. ടി.വി, വൈദ്യുതി,കേബിൾ കണക്‌ഷൻ എന്നിവയുടെ അറ്റകുറ്റപ്പണിക്ക് സന്നദ്ധസേന രൂപീകരിക്കാനും പദ്ധതിയുണ്ട്.